Connect with us

Kozhikode

സ്നേഹയാത്രയില്‍ മധുരം പകര്‍ന്ന് 'ഹലാവ മദീന'

മര്‍കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന്‍ '23 സിതായിഷിന്റെ ഭാഗമായി നടക്കുന്ന സ്നേഹയാത്രയിലാണ് ഹലാവ മദീന വിതരണം ചെയ്യുന്നത്.

Published

|

Last Updated

നോളജ് സിറ്റി| പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഇഷ്ടവിഭവമായ ചുരങ്ങ കൊണ്ടുള്ള മധുര വിഭവവിതരണവുമായി ഹലാവ മദീന. മര്‍കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന്‍ ’23 സിതായിഷിന്റെ ഭാഗമായി നടക്കുന്ന സ്നേഹയാത്രയിലാണ് ഹലാവ മദീന  വിതരണം ചെയ്യുന്നത്. ചുരങ്ങക്ക് പുറമെ നട്സ്, ശുദ്ധമായ നെയ്യ്, പഞ്ചസാര തുടങ്ങിയവ ചേര്‍ത്താണ് രുചികരമായ ഹലാവ മദീന തയ്യാറിക്കിയിരിക്കുന്നത്.

സ്നേഹയാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ (വെള്ളി) പുതുപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഹംസ മുസ്ലിയാര്‍ കളപ്പുറം ഫ്ലാഗോഫ് ചെയ്ത യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കി. മുഹമ്മദലി കാവുംപുറം, യൂസുഫ് മുസ്ലിയാര്‍ കക്കോവ്, റശീദ് സഖാഫി മലേഷ്യ, അഡ്വ. ശംവീല്‍ നൂറാനി, ഉനൈസ് സഖാഫി, ഇര്‍ശാദ് നൂറാനി നേതൃത്വം നല്‍കി. യാസീന്‍ ഫവാസ്, അബൂ ആസില്‍, സിറാജുദ്ദീന്‍ റസാഖ് സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

അവസാന ദിവസമായ ഇന്ന് പരപ്പന്‍ പൊയിലില്‍ നിന്ന് യാത്ര പുനരാരംഭിച്ച് താമരശ്ശേരി, പുതുപ്പാടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഈങ്ങാപ്പുഴയില്‍ സമാപിക്കും.

 

 

 

Latest