From the print
ഹജ്ജ് ട്രെയിനർമാരുടെ അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
ട്രെയിനർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കൊണ്ടോട്ടി | ഈ വർഷത്തെ ഹജ്ജ് അപേക്ഷാ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ തീർഥാടകരെ സഹായിച്ച് മികച്ച സേവനം ചെയ്ത ഹജ്ജ് ട്രെയിനർമാരുടെയും ഹജ്ജ് യാത്രാ അവലോകനവും നടത്തി. ട്രെയിനർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. പി മൊയ്തീൻകുട്ടി, ശംസുദ്ദീൻ അരീഞ്ചിറ, അസ്‌കർ കോറാട് സംസാരിച്ചു. അസ്സിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് സ്വഗതം പറഞ്ഞു. ഹജ്ജ്- 2026 അപേക്ഷാ നടപടികൾ സബംന്ധിച്ച് പി കെ അസ്സയിൻ ക്ലാസ്സെടുത്തു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരായ മുഹമ്മദ് സലീം, നിസാർ അതിരകം, ജമാലുദ്ദീൻ, നൗഫൽ മങ്ങാട്, യു മുഹമ്മദ് റഊഫ് , കെ പി ജാഫർ, ഡോ. സുനിൽ ഫഹദ്, അജിംസ് കെ എ, സി എ മുഹമ്മദ് ജിഫ്‌രി, സ്റ്റേറ്റ് ഹജ്ജ് ട്യൂട്ടർ പി കെ ബാപ്പു ഹാജി സംസാരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന 450 ഓളം ട്രെയിനിംഗ് ഓർഗനൈസർമാർ സംബന്ധിച്ചു.