Connect with us

Saudi Arabia

ഹജ്ജ്: ഉയര്‍ന്ന താപനില; തീർത്ഥാടകർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം

ഈ ഹജ്ജിലെ ശരാശരി താപനില 44മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

മിന|ഈ വർഷത്തെ ഹജ്ജ് വേളയിൽ മക്കയിലും ഹജ്ജ് കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫാ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.  പകല്‍സമയങ്ങളില്‍ 42 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയറാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  ഹജ്ജ് കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളിൽ ചൂട് കൂടുതലായതിനാൽ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും,പുണ്യ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ കേന്ദ്രം തീർത്ഥാടകരോട്  അഭ്യർത്ഥിച്ചു.
ഹജ്ജിലെ സുപ്രധാന കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന അറഫയിൽ പരമാവധി താപനില 44 ഡിഗ്രിസെല്‍ഷ്യസിനും 47 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലും കുറഞ്ഞത് 26ഡിഗ്രിസെല്‍ഷ്യസിനും  29ഡിഗ്രിസെല്‍ഷ്യസിനും ഇടയിലുമായിരിക്കും. ചൂട് വർദ്ധിക്കുന്ന സമയങ്ങളില്‍ തീര്‍ഥാടകര്‍  ടെന്റുകളിലോ തണുപ്പുള്ള മറ്റിടങ്ങളിലോ വിശ്രമിക്കണമെന്നുംമന്ത്രാലയം നിര്‍ദേശിച്ചു.
നേരിട്ട് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തീർത്ഥാടകരെ സംരക്ഷിക്കുന്നതിനുള്ള നിർണായകവും പ്രതിരോധവുമായ നടപടിയായി കുടകൾ ഉപയോഗിക്കണമെന്നും  പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നുള്ള ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നി പറഞ്ഞു. യാത്രയ്ക്കിടെ ചൂട്, ക്ഷീണം, സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയുമെന്നും, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും താപനില10 ഡിഗ്രി സെൽഷ്യസ് ആയി കുറയ്ക്കാനും ഇതുവഴി സാധിക്കും.
കാലാവസ്ഥാ പ്രവചനങ്ങൾക്കും, പ്രത്യേക  ബുള്ളറ്റിനുകളിലും എ.ഐ  സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുകൊണ്ട് ഈ ഹജ്ജ് സീസണിൽ ഡിജിറ്റൽ, നൂതന സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുകയാണെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.  കൂടാതെ തീർത്ഥാടകർക്ക് നൽകുന്ന കാലാവസ്ഥാ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പ്രത്യേക റിപ്പോർട്ടുകളും, ബഹുഭാഷാ ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
സാങ്കേതിക വൈദഗ്ധ്യം പൂർണ്ണമായും പ്രയോജനപ്പെടുത്തി, 2025 ഹജ്ജ് സീസണിലാണ്  കാലാവസ്ഥാ പ്രവചനത്തിൽ കേന്ദ്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗും സങ്കീർണ്ണമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആവശ്യമുള്ള പരമ്പരാഗത സംഖ്യാ മാതൃകകളിൽ നിന്ന് വ്യത്യസ്തമായി,വളരെ വേഗത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾ കഴിയുന്നതാണ് ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടമെന്ന് കാലാവസ്ഥാ ഗവേഷണ, വികസന, നവീകരണ ഡയറക്ടർ ജനറൽ ഡോ. തുർക്കി ഹബീബുള്ള പറഞ്ഞു.
ചൂട് സമയങ്ങളിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം
ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന ഹാജിമാർ കടുത്ത ചൂടിൽ നിർജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കുകയും ദാഹം തോന്നുന്നതിന് കാത്തുനിൽക്കാതെ ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുകയും വേണം. ദിവസം 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. ഇത് ശരീരത്തിന് ഊർജ്ജം നൽകാനും ഉന്മേഷം നിലനിർത്താനും സഹായിക്കും.
ചൂട് സമയങ്ങളിൽ അമിതമായി വിയർക്കുമ്പോൾ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടും. അതിനാൽ ഇടയ്ക്ക് നാരങ്ങാവെള്ളം, ഒ.ആർ.എസ് ലായനി അല്ലെങ്കിൽ ഫ്രഷ് ജ്യൂസ് എന്നിവ കുടിക്കുക. ചായ, കാപ്പി തുടങ്ങിയവ അമിതമായി കുടിക്കുന്നത് ഒഴിവാക്കുക. ഇവയുടെ അമിതമായ ഉപയോഗം  ശരീരത്തിലെ ജലാംശം കുറയാൻ (Dehydration) കാരണമാകും. പഴങ്ങളും (തണ്ണിമത്തൻ, ഓറഞ്ച്) പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും  ചെയ്യുക.
Content Highlights:
The National Center of Meteorology has issued a severe weather warning for this year’s Haj pilgrimage, forecasting temperatures between 42 and 47 degrees Celsius in Mina, Arafat, and Muzdalifah. Officials have urged pilgrims to take extensive precautions, including using umbrellas and staying hydrated by drinking 3 to 4 liters of water daily to prevent heatstroke and dehydration. To improve accuracy and accessibility, the weather department is utilizing advanced artificial intelligence technology and multilingual apps for real-time forecasts. The Saudi Ministry of Health has also issued guidelines advising pilgrims to consume fresh juices or ORS solutions and restrict outdoor movement during peak heat hours.

Latest