Connect with us

Kozhikode

സ്ത്രീ രോഗ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച നോളജ് സിറ്റിയില്‍

വന്ധ്യതാ ചികിത്സാ വിദഗ്ധയായ ഡോ. സല്‍മ ബാനു, ഗൈനക്കോളജി വിദഗ്ധ ഡോ. എം സി നഈമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ രോഗ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച (ഡിസംബര്‍, 27) രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലാണ് ക്യാമ്പ് നടക്കുന്നത്.

വന്ധ്യതാ ചികിത്സാ വിദഗ്ധയായ ഡോ. സല്‍മ ബാനു, ഗൈനക്കോളജി വിദഗ്ധ ഡോ. എം സി നഈമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സൗജന്യ പരിശോധന, സൗജന്യ റെജിമിനല്‍ തെറാപ്പി, പാശോയ (ഫൂട് ബാത്ത്), സിറ്റ്സ് ബാത്ത്, ഹുമൂല്‍ (ഇന്‍ട്രവജിനല്‍ പെസറി) എന്നീ സേവനങ്ങള്‍ക്ക് പുറമെ 50 ശതമാനം കിഴിവോടെ ഹിജാമയും ക്യാമ്പില്‍ ലഭ്യമാക്കുന്നുണ്ട്.

ആര്‍ത്തവ വേദന, ക്രമരഹിതമായ ആര്‍ത്തവം, അമിത രക്തസ്രാവം, അമിത വണ്ണം, മുഖക്കുരു, അമിത രോമ വളര്‍ച്ച, മുടി കൊഴിച്ചില്‍, പി സി ഒ ഡി, പിഗ്മെന്റേഷന്‍, നിരാശ, സ്ലീപ് ഡിസോര്‍ഡര്‍, ക്ഷീണം, ശരീരം മെലിച്ചില്‍, വെള്ളപോക്ക്, ആര്‍ത്തവ വിരാമം, ചൊറിച്ചില്‍, മുഴകള്‍, വന്ധ്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സകളാണ് ക്യാമ്പില്‍ ലഭ്യമാക്കുന്നത്. ബുക്കിങിനും വിശദ വിവരങ്ങള്‍ക്കുമായി +91 6235 998 811, +91 6238 389 911 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest