Connect with us

Kerala

ജയില്‍ചാടിയ പോക്‌സോ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഗുരുവായൂര്‍ പോലീസ്

കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്.

Published

|

Last Updated

ചാവക്കാട്| ചാവക്കാട് സബ് ജയിലില്‍ നിന്ന് ഇന്നലെ വൈകുന്നേരം ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പോലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22)ആണ് ജയില്‍ ചാടിയത്. ജയിലിലെ കേടായ എക്ഹോസ്റ്റ് ഫാന്‍ നന്നാക്കുന്നതിനായാണ് ഇയാളെ സെല്ലിന് പുറത്തിറക്കിയത്.

ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിയത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്.
ഉടന്‍ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കുകയും. പത്തുമണിയോടെ പ്രതിയെ ഗുരുവായൂര്‍ പോലീസ് പിടികൂടുകയും ചെയ്യ്തു. പറവട്ടി പോലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്‍ഡിലായ ആളാണ് ശ്രീരാജ്.

---- facebook comment plugin here -----

Latest