Haritha Issue
ഹരിത വിവാദം; പാര്‍ട്ടി നേതൃത്വം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല- എം കെ മുനീര്‍
പൊതുസമൂഹം പല തരത്തിലും വിഷയം ചര്‍ച്ച ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്‌തേക്കാം
കോഴിക്കോട് | ഹരിത വിവാദം പാര്‍ട്ടിക്കകത്തുള്ള കാര്യമാണെന്നും, ഹരിതയെ പിരിച്ചുവിട്ട നടപടി പാര്‍ട്ടിയുടെ അന്തിമ തീരുമാനമാണെന്നും എം കെ മുനീര്‍ എം എല്‍ എ. പൊതുസമൂഹം പല തരത്തിലും വിഷയം ചര്‍ച്ച ചെയ്‌തേക്കാം. പല വ്യാഖ്യാനങ്ങള്‍ നടത്തിയേക്കാം. ഇപ്പോള്‍ പാര്‍ട്ടി നേൃത്വം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുനീര്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. പ്രവര്‍ത്തക സമിതിയില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. തുടര്‍ നടപടികള്‍ പ്രവര്‍ത്തക സമിതി തീരുമാനിക്കും. ലീഗില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ല. അതുകൊണ്ടാണ് സ്ത്രീ എന്ന നിലയില്‍ മാത്രം ഒരു പരിഗണന ഹരിതക്ക് നല്‍കാന്‍ കഴിയാതിരുന്നതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----



