Connect with us

Organisation

ഗ്രാന്‍ഡ് മൗലിദ് ജല്‍സ ഈമാസം അഞ്ചിന് അബൂദബിയില്‍

അബൂദബി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫോക്‌ലോര്‍ തിയേറ്ററില്‍ ആണ് ഗ്രാന്‍ഡ് മീലാദ് മജ്‌ലിസ്.

Published

|

Last Updated

അബൂദബി | തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ ‘ഐ സി എഫ് അബൂദബി സെന്‍ട്രല്‍ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായ ഗ്രാന്റ് മീലാദ് മജ്‌ലിസ് സെപ്തംബര്‍ അഞ്ചിന് നടക്കും. അബൂദബി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫോക്‌ലോര്‍ തിയേറ്ററില്‍ ആണ് ഗ്രാന്‍ഡ് മീലാദ് മജ്‌ലിസ്. രാത്രി ഏഴിന് ബുര്‍ദ പാരായണം ആരംഭിക്കും തുടര്‍ന്ന് മൗലിദ് ജല്‍സ, ഹുബ്ബുറസൂല്‍ പ്രഭാഷണം, തബറുക്ക് (ഭക്ഷണ വിതരണം) എന്നിവയുണ്ടാകും.

ആയിരങ്ങള്‍ സംബന്ധിക്കുന്ന മൗലിദ് പാരായണത്തിന് ഹാഫിള് അബ്ദുറഷീദ് സഖാഫി വേങ്ങൂര്‍, ഇബ്‌റാഹീം സഖാഫി, അബ്ദുല്ലത്വീഫ് അസ്ഹരി, ഉസ്മാന്‍ സഖാഫി തിരുവത്ര, ശംസുദ്ദീന്‍ സഖാഫി, സിദ്ധീഖ് അന്‍വരി, പി വി അബൂബക്കര്‍ മൗലവി, ഉനൈസ് സഖാഫി നേതൃത്വം നല്‍കും.

മദ്ഹുറസൂല്‍ പ്രഭാഷണം സയ്യിദ് വി പി എ തങ്ങള്‍ ദാരിമി ആട്ടീരി നിര്‍വഹിക്കും. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍, നാഷണല്‍ നേതാക്കളായ മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, ഹമീദ് ഈശ്വരമംഗലം, മുഹമ്മദ് ശാഫി, ഹംസ അഹ്‌സനി വയനാട്, അയ്യൂബ് കല്‍പകഞ്ചേരി, ഹക്കീം വളക്കൈ തുടങ്ങിയവര്‍ സംബന്ധിക്കും .

തിരുവസന്തം 2025 ഗ്രാന്‍ഡ് മീലാദ് പ്രോഗ്രാമില്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, കാപ്പാട് ഇബ്‌റാഹീം ഹാജി, ഫാത്വിമ മൂസ ഹാജി, മുഹമ്മദ് ഉണ്ണി ഹാജി തൃശൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. 5000 ലേറെ പേര്‍ക്ക് തബറുക് ഭക്ഷണ വിതരണത്തിന് നൂറുകണക്കിന് സഫ്‌വാ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ നടന്നുവരുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന്റെ സമാപനമായിട്ടാണ് ഗ്രാന്‍ഡ് മീലാദ് മജ്‌ലിസ് സംഘടിപ്പിക്കുന്നത്.

നബി (സ്വ)യുടെ ജന്മദിന സമയമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് പ്രഭാതത്തില്‍ അബൂദബിയില്‍ 60 ഇടങ്ങളിലായി പ്രഭാത മൗലിദ് സദസ്സ് സംഘടിപ്പിക്കും. വ്യത്യസ്ത ഫ്‌ളാറ്റുകളിലും മറ്റും സംഘടിപ്പിക്കുന്ന മൗലിദ് സദസ്സുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. സുബ്ഹി നിസ്‌കാരത്തിന് മുമ്പും ശേഷവുമാണ് പ്രഭാത മൗലിദ് സദസ്സുകള്‍ നടക്കുന്നത്.

ഗ്രാന്‍ഡ് മീലാദ് സദസ്സില്‍ വച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ ആത്മകഥയായ ‘വിശ്വാസപൂര്‍വം’ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. സൈനുദ്ദീന്‍ സഖാഫി, വാസിക് അലി, അബ്ദുല്‍ ഖാദര്‍ ഹാജി രാമന്തളി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

 

Latest