Connect with us

Kerala

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

ഇലവുംതിട്ട സ്വദേശിയായ സനുനിവാസില്‍ സുനുസജീവന്‍ (27) നാണ് ശിക്ഷിക്കപ്പെട്ടത്.

Published

|

Last Updated

പത്തനംതിട്ട | പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ഇലവുംതിട്ട സ്വദേശിയായ സനുനിവാസില്‍ സുനുസജീവന്‍ (27) നാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ടി മഞ്ജിത് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.

2022 ഫെബ്രുവരിയിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഡി ദീപു രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രെ സമര്‍പ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 26 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് സ്‌കൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എ എസ് ഐ ഹസീന ഏകോപിപ്പിച്ചു.

പിഴ അടയ്ക്കാത്ത പക്ഷം പ്രതി ആറു മാസം കൂടി കഠിന തടവ് അനുഭവിക്കാനും പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ, സംഭവത്തില്‍ പതിനാലുകാരി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനത്തിനും പുനരധിവാസത്തിനുമായി പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റിയോട് ബി എന്‍ എന്‍ എസ് സെക്ഷന്‍ 396 പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ശിപാര്‍ശ ചെയ്തു.

 

Latest