Connect with us

Aksharam Education

ബിരുദധാരികൾക്ക് ദുബൈയിലേക്ക് പറക്കാം

ശമ്പളത്തിന് നികുതിയില്ല എന്നത് ദുബൈയെ ആകർഷകമാക്കുന്നു.

Published

|

Last Updated

ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്്വ്യവസ്ഥകളിൽ ഒന്നാണ് ദുബൈ. ഈ വളർച്ച ബിരുദധാരികൾക്ക് തൊഴിലവസരങ്ങളിൽ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നു. വിദേശത്ത് പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രധാനപ്പെട്ട ഇടമായി ഇന്ന് ദുബൈ മാറിയിട്ടുണ്ട്.

• ജോലി അവസരങ്ങൾ

എണ്ണ, വാതകം, ടൂറിസം, ധനകാര്യം തുടങ്ങിയ ദുബൈയുയുടെ വളർന്നുവരുന്ന മേഖലകൾ ബിരുദധാരികൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

• എളുപ്പത്തിലുള്ള അപേക്ഷ

ലളിതമായ അപേക്ഷാ പ്രക്രിയയും കൃത്യമായ സർക്കാർ നയങ്ങളും അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ദുബൈയിൽ പഠനം എളുപ്പമാക്കുന്നു.

• ഗോൾഡൻ വിസ

മികച്ച വിദ്യാർഥികൾക്ക് പത്ത് വർഷത്തെ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നു. ഇത് രാജ്യത്ത് കരിയർ തുടങ്ങാൻ അവരെ സഹായിക്കുന്നു.

• ഇന്റർപേഴ്സനൽ സ്‌കിൽസ്

ആശയവിനിമയം വികസിപ്പിക്കാൻ ദുബൈയിയുടെ വൈവിധ്യമാർന്ന സംസ്‌കാരം വിദ്യാർഥികളെ സഹായിക്കുന്നു.

• നികുതി രഹിത വരുമാനം

ശമ്പളത്തിന് നികുതിയില്ല എന്നത് ദുബൈയെ വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ആകർഷകമാക്കുന്നു.

• താങ്ങാനാകുന്ന യു കെ/യു എസ് ബിരുദങ്ങൾ

കുറഞ്ഞ ചെലവിൽ യു കെ- യു എസ് സർവകലാശാലകളുടെ മികച്ച ക്യാമ്പസുകളിൽ പഠനം.

• ഭാഷ തടസ്സമില്ല

ദുബൈയിൽ ഇംഗ്ലീഷ് പ്രധാന ഭാഷയായി മാറിക്കഴിഞ്ഞതിനാൽ വിദേശ വിദ്യാർഥികൾക്ക് ആശയവിനിമയം എളുപ്പമാക്കുന്നു.
ഒരു വർഷത്തെ ഏകദേശ ട്യൂഷൻ ഫീസ് 50,000 ദിർഹം ആണ്. താമസ, ഭക്ഷണ നിരക്കുകൾ ഏകദേശം 30,000 ദിർഹം ആണ്.

• ദുബൈയിലെ ജനപ്രിയ സർവകലാശാലകൾ

  • ഹെർട്ട്‌ഫോർഡ്ഷയർ സർവകലാശാല, ഷാർജ ക്യാമ്പസ്
  • ബർമിംഗ്ഹാം സർവകലാശാല, ദുബൈ ക്യാമ്പസ്
  • അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് റാസ് അൽ ഖൈമ
  • കർട്ടിൻ യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്
  • വോളോങ്കോംഗ് സർവകലാശാല, ദുബൈ ക്യാമ്പസ്
  • ബാത്ത് സ്പാ യൂനിവേഴ്‌സിറ്റി, റാസ് അൽ ഖൈമ
  • ഹെരിയറ്റ് വാട്ട് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്
  • ബോൾട്ടൺ യൂനിവേഴ്‌സിറ്റി അക്കാദമിക് സെന്റർ, റാസ് അൽ ഖൈമ
  • മർഡോക്ക് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്
  • ബ്രാഡ്‌ഫോർഡ് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്

• ജനപ്രിയ കോഴ്‌സുകൾ

  • ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്
  • ബിസിനസ്സ് ആൻഡ് മാനേജ്‌മെന്റ്
  • എയ്‌റോസ്‌പേസ് എൻജിനീയറിംഗ്
  • സിവിൽ എൻജിനീയറിംഗ്/കൺസ്ട്രക്്ഷൻ മാനേജ്‌മെന്റ്
  • ആർക്കിടെക്ചർ
---- facebook comment plugin here -----

Latest