Connect with us

Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

.വ്യാഴാഴ്ച രാത്രി ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി

Published

|

Last Updated

കണ്ണൂര്‍  | സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അടക്കം നാല് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.വ്യാഴാഴ്ച രാത്രി ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

തളാപ്പിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിനുള്ളില്‍നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇവിടെ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്.

ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ചിലരാണ് പോലീസില്‍ വിവരം അറിയിച്ചത്. പുലര്‍ച്ചെ 1.15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. ജയിലില്‍ സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്.അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിംഗില്‍ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

 

---- facebook comment plugin here -----

Latest