Connect with us

karipoor gold smuggling

സ്വര്‍ണക്കടത്തിന് ഒത്താശ: കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിനെ പോലീസ് പിടികൂടി

നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും സൂപ്രണ്ടില്‍ നിന്ന് പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. നാല് മാസം മുമ്പ് കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടായി എത്തിയ പി മുനിയപ്പയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിന് പല തവണ ഇയാള്‍ സഹായം ചെയ്തതായണ് വിവരം. പിടികൂടിയ സ്വര്‍ണം ഇയാള്‍ സ്വന്തം പോക്കറ്റിലാക്കിയതായും ഇത് പുറത്ത് നിന്ന് സെറ്റ് ചെയ്യാമെന്ന് സ്വര്‍ണംകൊണ്ടുവന്ന ആളോട് പറഞ്ഞതായും പോലീസ് പറയുന്നു. മുനിയപ്പയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

 

Latest