Business
സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 800 രൂപ വര്‍ധിച്ചു
ഒരു ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,200 രൂപയായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. സ്വര്‍ണത്തിന് പവന് 800 രൂപ വര്‍ധിച്ച് 1,05,320 രൂപയായി. ഒരു ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,200 രൂപയായി.
ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നത്. തുടര്‍ന്ന് കഴിഞ്ഞയാഴ്ച 98,920 രൂപ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന് 1,04,520 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് 800 രൂപ വര്‍ധിച്ച് 1,05,320 രൂപ എന്ന നിരക്കിലെത്തിയത്.
---- facebook comment plugin here -----



