Kerala
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയായി. പവന്‍ 2,200 രൂപ കുറഞ്ഞ് ഒരു പവന് 1,12,000 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്.
ജൂണ്‍ ഒന്നിന് ഒരു പവന്‍ 11,4560 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് വെറും 80 രൂപ മാത്രമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആഗോള പ്രതിസന്ധികള്‍ സ്വര്‍ണവിലയെ ഇപ്പോഴും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.
Content Highlights:
Gold prices in Kerala recorded a sharp decline with a drop of Rs 2200 per sovereign today. The current price stands at Rs 112000 per sovereign and Rs 14000 per gram. Global market issues linked to the Middle East conflict continue to impact the gold market rates significantly.







