National
54 പേരെ എയർപോർട്ടിൽ 'മറന്നുവെച്ച്' ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു; പരാതിയുമായി യാത്രക്കാര്‍
'ഏറ്റവും ഭയാനകമായ അനുഭവം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി യാത്രക്കാരാണ് ട്വിറ്ററില്‍ എയര്‍ലൈനിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ന്യൂഡൽഹി | അൻപതിലധികം യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം ഡല്‍ഹിയിലേക്ക് പറന്നെന്ന് പരാതി. സോഷ്യൽ മീഡിയയിലൂടെയാണ് ആളുകള്‍ പരാതി ഉന്നയിച്ചത്. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം ജി 8116-മാണ് തിങ്കളാഴ്ച രാവിലെ 6.30- പുറപ്പെട്ടത്. എന്നാല്‍ 54 യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് ആക്ഷേപം.
‘ഏറ്റവും ഭയാനകമായ അനുഭവം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി യാത്രക്കാരാണ് ട്വിറ്ററില്‍ എയര്‍ലൈനിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നാല് ബസുകളിലായാണ് ആളുകളെ എയര്‍പ്പോട്ടിലെത്തിച്ചത്. എന്നാല്‍ 54 യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ അവശേഷിക്കുകയും വിമാനം അവരുടെ ലഗേജുമായി പറന്നുയരുകയുമായിരുന്നു.
ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് യാത്രക്കാര്‍ ആരോപിച്ചു. എയര്‍ലൈനിനെയും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെയും ടാഗ് ചെയ്താണ യാത്രക്കാര്‍ ട്വിറ്ററില്‍ പരാതികള്‍ കുറിച്ചത്.
അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി വിമാനകമ്പനി പ്രതികരിച്ചു.