Connect with us

International

ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി;ഐക്യരാഷ്ട്രസഭ

ഗസ്സയില്‍ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്.

Published

|

Last Updated

ന്യൂയോര്‍ക്ക്| ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദിവസവും നൂറുകണക്കിന് കുട്ടികളാണ് കൊല്ലപ്പെടുന്നത്. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇതിനകം 4,100ല്‍ അധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ഗുട്ടെറസ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ ചരിത്രത്തില്‍ മറ്റേത് ഘട്ടത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ഗസ്സയിലാണ് കൊല്ലപ്പെട്ടത്. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് ആവശ്യമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, അഭയകേന്ദ്രങ്ങള്‍, യുഎന്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം ലക്ഷ്യമാക്കിയാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഗസ്സയില്‍ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്. ഇന്‍കുബേറ്ററുകളില്‍ കഴിയുന്ന നവജാത ശിശുക്കളും ലൈഫ് സപ്പോര്‍ട്ടിലുള്ള രോഗികളും ആശുപത്രികളില്‍ ഇന്ധനമില്ലാത്തതിനാല്‍ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest