Connect with us

Malappuram

പുതുപൊന്നാനി നാലാംകല്ലിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; ഗതാഗതം നിയന്ത്രിച്ചു

ദേശീയ പാതയിൽ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

Published

|

Last Updated

പൊന്നാനി |  പുതുപൊന്നാനി നാലാംകല്ലില്‍  പ്രകൃതി വാതകം കയറ്റിവന്ന ലോറിയിൽ നിന്ന് വാതക ചോർച്ച. വലിയ സിലൻഡറുകളിൽ ഒന്നിൽ നിന്നാണ് വാതകം ചോർന്നത്. വലിയ ശബ്ദത്തോടെ വാതകം ചോരുകയായിരുന്നു. ദേശീയ പാതയിൽ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

വലിയ അപകട സാധ്യത ഇല്ലെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

രാത്രിയില്‍ നിരന്തരം കൂടുതല്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന ഹൈവേയാണിത്.

പെട്ടെന്നുണ്ടായ ഇടപെടലുകള്‍ കാരണം വലിയ അപകടം ഒഴിവായി. പൊന്നാനി പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ മറ്റൊരു വഴിക്ക് തിരിച്ചൂവിടുന്നുണ്ട്. പ്രദേശത്തെ വൈദ്യുതി തത്കാലത്തേക്ക് വിച്ഛേദിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest