Connect with us

Kerala

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു

തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്.

Published

|

Last Updated

ദുബൈ| ദുബൈ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബൈയില്‍ എത്തിയതായിരുന്നു നിധിന്‍ ദാസ്. ചികിത്സയില്‍ കഴിയുന്ന 8 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.

അപകടത്തില്‍ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യാക്കൂബ് അബ്ദുള്ള. ചൊവ്വാഴ്ച രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗ്യാസ് ചോര്‍ച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയുമായിരുന്നു.

മലയാളികള്‍ ഉള്‍പ്പടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മൂന്ന് മുറിയുള്ള ഫ്‌ലാറ്റിലെ അടുക്കളയില്‍ നിന്നാണ് ഗ്യാസ് ലീക്കായത്. ദുബായിലെ വിവിധ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

 

 

Latest