Kerala
കൊച്ചിയില്‍ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം; ഇരയായത് മോഡലായ യുവതി
സംഭവത്തില്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു.

കൊച്ചി | കാക്കനാട് ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം. മോഡലായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. സുഹൃത്ത് ഒഴികെയുള്ള മൂന്നുപേര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്.
ഇന്നലെ അര്‍ധരാത്രി ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് സംഭവം. മദ്യലഹരിയില്‍ അവശയായ യുവതിയെ വീട്ടില്‍ വിടാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിനിരയാക്കിയത്. ശേഷം യുവതിയെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടു. യുവതിയെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----