Kerala
അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല, അമ്മ പിരിച്ചുവിടണം; ജി സുധാകരന്‍
സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും ജി സുധാകരന്‍
തിരുവനന്തപുരം|താര സംഘടനയായ അമ്മയുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും സിപിഐഎം മുന്‍ നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. അമ്മ മറ്റു സംഘടനകള്‍ക്ക് തന്നെ അപമാനമാണ്. സാധാരണക്കാര്‍ക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാര്‍ക്ക് അതിനോട് താത്പര്യവുമില്ല.
പ്രശ്‌നങ്ങളൊക്കെ സംഘടനയിലുള്ളവരുടെ സ്വന്തം കാര്യമെന്നും ജി സുധാകരന്‍ വ്യക്തമാക്കി. അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. പൊതുവേദിയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിച്ച എം വി ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍ എന്ന് ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ഥത്തില്‍ വര്‍ഗവഞ്ചകന്‍. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍.
മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയാമോ? അദ്ദേഹം പറയുന്നത് എന്തെങ്കിലും തിരിയുമോ. ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. കോടാനുകോടി വരുന്ന വിദ്യാസമ്പന്നരും പ്രബുദ്ധരും ഉള്ള ഈ നാട്ടില്‍ ജനങ്ങളോട് സംസാരിക്കാന്‍ ഈ സെക്രട്ടറി കൊള്ളാമോ? സി എച്ച് കണാരന്റെയും എ കെ ജിയുടെയും ഇ എം എസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് താന്‍. അന്ന് ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:
Ambalappuzha MLA G Sudhakaran criticized the film association AMMA stating it should be dissolved due to groupism. He urged Mohanlal and Mammootty to intervene and resolve the ongoing issues. Additionally he launched a fierce political attack against CPIM state secretary MV Govindan.





