Eduline
കീം എൻജിനീയറിംഗ്: അറിയാം ഓപ്ഷൻ രജിസ്‌ട്രേഷൻ
പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് തങ്ങളുടെ റാങ്കിനും അഭിരുചിക്കും അനുസൃതമായ കോളജുകളും കോഴ്‌സുകളും തിരഞ്ഞെടുക്കാനുള്ള സുപ്രധാന ഘട്ടമാണിത്.
സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് തങ്ങളുടെ റാങ്കിനും അഭിരുചിക്കും അനുസൃതമായ കോളജുകളും കോഴ്‌സുകളും തിരഞ്ഞെടുക്കാനുള്ള സുപ്രധാന ഘട്ടമാണിത്.
ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ നൽകുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും പുലർത്തേണ്ട ജാഗ്രത, വിവിധ കോളജുകളുടെ തരംതിരിവ്, സങ്കീർണമായ ഫീസ് ഘടന, പ്രധാനപ്പെട്ട തീയതികൾ, അലോട്ട്‌മെന്റ് ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു സമഗ്ര ഗൈഡ് താഴെ നൽകുന്നു. അലോട്ട്‌മെന്റ് പോർട്ടലിൽ ഓപ്ഷനുകൾ ഫയൽ ചെയ്യുന്നതിന് മുന്പായി ഈ നിർദേശങ്ങൾ വള്ളിപുള്ളി തെറ്റാതെ വായിച്ചു മനസ്സിലാക്കുക.
ഫീസും റീഫണ്ട് വ്യവസ്ഥകളും
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് മുന്പായി വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ ഒരു നിശ്ചിത തുക രജിസ്‌ട്രേഷൻ ഫീസായി ഒടുക്കേണ്ടതുണ്ട്. പൊതുവിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾ 2,000 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടത്.
രജിസ്‌ട്രേഷൻ ഫീസിന്റെ ക്രമീകരണത്തിനും തിരിച്ചടവിനും കൃത്യമായ വ്യവസ്ഥകളുണ്ട്. അലോട്ട്‌മെന്റ് ലഭിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് അവർ പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷൻ ഫീസിലേക്ക് ഈ തുക വകയിരുത്തി നൽകും. സംവരണ വിഭാഗക്കാരായ വിദ്യാർഥികൾക്കാണെങ്കിൽ തുക അവർ ചേരുന്ന കോളജിലെ ക്വാഷൻ ഡെപ്പോസിറ്റിൽ നിന്നാണ് കുറവ് ചെയ്യുക.
പ്രക്രിയ പൂർത്തിയാകുമ്പോൾ യാതൊരു അലോട്ട്‌മെന്റും ലഭിക്കാത്ത വിദ്യാർഥികൾക്ക് അവർ അടച്ച ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് പൂർണമായും തിരികെ നൽകും. ഇതിനായി വിദ്യാർഥികൾ തങ്ങളുടെ കൃത്യമായ ബേങ്ക് അക്കൗണ്ട് വിവരങ്ങൾ വെബ് പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, അലോട്ട്‌മെന്റ് വഴി സീറ്റ് ലഭിച്ചിട്ടും നിശ്ചിത ഫീസ് അടയ്ക്കാതെയോ കോളജിൽ പ്രവേശനം നേടാതെയോ ഇരിക്കുന്ന വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ തുക പിഴയായി ഈടാക്കുമെന്നും ഇത് തിരികെ ലഭിക്കില്ലെന്നും പ്രത്യേകം ഓർക്കുക.
Content Highlights:
The Commissioner for Entrance Examinations has started the Kerala engineering centralized allotment process for 2026-27. General category students must pay a registration fee of 2000 rupees. The fee will be adjusted toward tuition or caution deposit, but will be forfeited if seats are rejected.




