Connect with us

Kerala

പിഎസ്‌സി നിയമന തട്ടിപ്പ്; അന്വേഷണ ചുമതല ആഭ്യന്തര വിജിലന്‍സ് എസ് പിക്ക്

അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം| പിഎസ്‌സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ് പി അന്വേഷിക്കും. പരീക്ഷ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ് പിക്ക് കൈമാറിയത്.

പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനായിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗം റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.

പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‌സിയുടെ വിശ്വാസം തകർക്കാൻ സർക്കാർ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമനക്രമക്കേടിൽ ചെയർമാൻ എം ആർ ബൈജുവിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Content Highlights:
The PSC appointment scam investigation has been handed over to the Internal Vigilance SP. The previous probe by the examination controller was suspended following widespread criticism from commission members. The controversy erupted after a left organization leader topped a faulty rank list.

 

Latest