Connect with us

Ongoing News

എംബാപെ ഗോള്‍; പരാഗ്വേയും കടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. രണ്ടാം പകുതിയുടെ 25-ാം മിനുട്ടിലാണ് ഫ്രാന്‍സിന്റെ ഗോളെത്തിയത്. പെനാള്‍ട്ടിയില്‍ നിന്നാണ് എംബാപെ സ്‌കോര്‍ ചെയ്തത്.

Published

|

Last Updated

ഫിലാഡല്‍ഫിയ | ലോകകപ്പ് ഫുട്ബോളില്‍ ജൈത്രയാത്ര തുടര്‍ന്ന് ഫ്രാന്‍സ്. റൗണ്ട് ഓഫ് 16ല്‍ പരാഗ്വേ വെല്ലുവിളി മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. കിലിയന്‍ എംബാപെയാണ് ഗോള്‍ നേടിയത്.

അമേരിക്കയിലെ ഫിലാഡല്‍ഫിയ സ്റേറഡിയത്തില്‍ നടന്ന ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയുടെ 25-ാം മിനുട്ടിലാണ് ഫ്രാന്‍സിന്റെ ഗോളെത്തിയത്. പെനാള്‍ട്ടിയില്‍ നിന്നാണ് എംബാപെ സ്‌കോര്‍ ചെയ്തത്.

ക്വാര്‍ട്ടറില്‍ മെക്‌സിക്കോ ആണ് ഫ്രാന്‍സിന്റെ എതിരാളി. ജൂലൈ പത്തിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ കാനഡയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

ഈ ലോകകപ്പില്‍ ഏഴാം ഗോള്‍ സ്വന്തമാക്കിയതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള പ്രയാണം എംബാപെ ശക്തമാക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ഏഴ് ഗോളുമായി എംബാപെക്കൊപ്പമുണ്ട്.

Content Highlights:
France advanced to the quarter-finals following a decisive victory over Paraguay. Star forward Kylian Mbappe secured the crucial goal to seal the win for his team. The victory keeps France on track for the championship title.

 

---- facebook comment plugin here -----

Latest