Connect with us

Kerala

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം: പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് ജി സുധാകരന്‍

നടപടികളെ ഭയക്കുന്നില്ല

Published

|

Last Updated

ആലപ്പുഴ | തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സി പി എം നേതാവ് ജി സുധാകരന്‍. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെളിപ്പെടുത്തലില്‍ തഹസില്‍ദാര്‍ മൊഴിയെടുത്തതിന് ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. സുധാകരന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. മൊഴിയുടെ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അമ്പലപ്പുഴ തഹസില്‍ദാര്‍ അന്‍വര്‍ പറഞ്ഞു.

1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ട് തിരുത്തിയിരുന്നെന്നായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ എന്‍ ജി ഒ യനിയന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം

 

Latest