National
മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം: രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു
ആക്രമികള്‍ ഗ്രാമത്തിലെ പള്ളി ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു.
ഇംഫാല്‍| ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം. സേനാപതി, കംജോങ് ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു. കുക്കി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ചീഫ് ഡീക്കനായ ലെറ്റ്മിന്‍ലുന്‍ ഹാഒകിപ് (35), ചര്‍ച്ച് യൂത്ത് ചെയര്‍മാന്‍ ലുന്‍മിന്‍താങ് ഹാഒകിപ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കംജോങ് ജില്ലയിലെ കുല്‍തു ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്.
ആക്രമികള്‍ ഗ്രാമത്തിലെ പള്ളി ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേണ്‍ കുക്കി ചീഫ്‌സ് അസോസിയേഷന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
Content Highlights:
Fresh ethnic clashes have erupted in Manipur following the recovery of six Naga bodies. Two Kuki community members were shot dead by unidentified gunmen at Kuthu village in Kamjong district near the Myanmar border. The assailants also set fire to seven buildings including a village church.







