Connect with us

Kerala

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രോഗിയെ കാണാതായി; അന്വേഷണം ആരംഭിച്ചു

സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. ആശുപത്രിയിലെ ഫോറന്‍സിക് വാര്‍ഡില്‍ അല്ലെങ്കില്‍ പ്രത്യേക നിരീക്ഷണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കാണാതായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂര്‍ മജിസ്ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 19 മുതല്‍ ഇവര്‍  ഇവിടെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.

മുന്‍പും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്  സമാനമായ രീതിയില്‍ അന്തേവാസികള്‍ മതില്‍ ചാടിയും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചും മറ്റും കടന്നുകളഞ്ഞിട്ടുണ്ട്. പുതിയ സംഭവം ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളെയാണ് തുറന്നു കാട്ടുന്നത്. രോഗിയെ കാണാതായ വിവരം അധികൃതര്‍ ഉടന്‍ മെഡിക്കല്‍ കോളജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
രോഗിയുടെ ജന്മനാടായ കുറ്റിപ്പുറം ഭാഗത്തേക്കാണോ അതോ മറ്റെവിടെയെങ്കിലും പോയതാണോ എന്ന് കണ്ടെത്താന്‍ കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:
A female patient under court-ordered observation has gone missing from the forensic ward at Kuthiravattom Mental Health Centre. She was admitted on May 19 following a directive from the Tirur magistrate based on a police request. Medical College police registered a case and are actively analyzing CCTV footage to track her location.

 

Latest