Kerala
ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയാകും
നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് അറിയുന്നത്
തിരുവനന്തപുരം | മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആയി ചന്ദ്രന്‍ തില്ലങ്കേരിയെ നിശ്ചയിച്ചു.നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് അറിയുന്നത്. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബന്ധു നിയമന വിവാദത്തിനൊടുവില്‍ ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം.
മട്ടന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആയിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. അതേസമയം ബെന്നി തോമസിനെ നിയമച്ചതിനെ മന്ത്രി സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു.







