Connect with us

Kerala

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; നിര്‍ണായക യോഗം ഇന്ന്

തീരുമാനത്തിനെതിരെ രംഗത്തുവന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രാ പ്രഖ്യാപനം ഏത് രീതിയില്‍ പ്രാവര്‍ത്തികമാക്കണമെന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് യു ഡി എഫ് സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. തീരുമാനത്തിനെതിരെ രംഗത്തുവന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

നിലവില്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ, ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ, എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ തുടങ്ങിയ വിശദാംശങ്ങളിലൊന്നും തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഏകദേശ ധാരണ രൂപപ്പെടുത്താന്‍ സാധ്യതയുണ്ട്.

പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാര്‍ കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ പ്രതിമാസം ഏകദേശം 60 കോടി രൂപയെങ്കിലും കുറഞ്ഞത് സര്‍ക്കാര്‍ കെ എസ് ആര്‍ ടിസിക്ക് സബ്സിഡിയായി നല്‍കേണ്ടി വരും. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക്് നല്‍കിവരുന്ന സൗജന്യയാത്രാ പദ്ധതികളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.

 

 

 

 

Latest