Connect with us

Idukki

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുകോടി 60 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മന്‍ (67) എന്നിവരാണ് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റിലായത്.

Published

|

Last Updated

ഇടുക്കി | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മന്‍ (67) എന്നിവരാണ് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 2,60,00,000 രൂപ തട്ടിയ കേസില്‍ അറസ്റ്റിലായത്.

നിരവധി പേരില്‍ നിന്നായാണ് ഇവര്‍ ഇത്രയും തുക തട്ടിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തട്ടിപ്പുകേസില്‍ നിരവധി പരാതികള്‍ കട്ടപ്പന പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പണം നല്‍കി ദിവസങ്ങളോളം കാത്തിരുന്നിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നല്‍കിയവര്‍ പരാതിയുമായി രംഗത്തെത്തിയത്.

Latest