Connect with us

Kerala

ഇസ്‌റാഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഷീജ മൈക്കിള്‍ ഡല്‍ഹിയില്‍ പിടിയില്‍

ഏഴരലക്ഷം രൂപയാണ് ഒരോരുത്തരില്‍നിന്നും ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഈടാക്കിയത്

Published

|

Last Updated

കൊല്ലം |  ഇസ്‌റാഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കൊല്ലം ഇരവിപുരം പുത്തന്‍നട നിള ഭവനില്‍ ഷീജ മൈക്കിളി(55)നെയാണ് ഡല്‍ഹിയില്‍ നിന്നും ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം കൂട്ടുപ്രതിയായ അഭിലാല്‍ രാജുവിനെ ഇനിയും കണ്ടെത്താനായില്ല. ഇരുവരും ചേര്‍ന്ന് ഇസ്‌റാഈലില്‍ ജോലി വാഗ്ദ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം കൈപ്പറ്റിയിരുന്നു.

ഏഴരലക്ഷം രൂപയാണ് ഒരോരുത്തരില്‍നിന്നും ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഈടാക്കിയത്. വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം ശക്തികുളങ്ങര എസ് ഐ ആശ ഐ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.