Kerala
തൃശ്ശൂർ പാലിയേക്കരയിൽ 120 കിലോ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍
ഒഡീഷയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നവരാണ് പിടികൂടിയവരെന്ന് പോലീസ് വ്യക്തമാക്കി.

തൃശൂര്‍ | തൃശൂര്‍ പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട.120 കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി.
ഒഡീഷയില്‍ നിന്ന് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്.പിടികൂടിയവരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ തൃശ്ശൂര്‍ സ്വദേശികളും ആണ്.
ഒഡീഷയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നവരാണ് പിടികൂടിയവരെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----