Connect with us

Kerala

അട്ടപ്പാടിയില്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി

തട്ടിയെടുത്തത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി

Published

|

Last Updated

അട്ടപ്പാടി | അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മോലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെയാണ് തിരിച്ചുലഭിച്ചത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയാണ് കുട്ടിയെ തട്ടിയെടുത്തത്.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയത് എന്തിനെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.