Connect with us

udf strike

നാല് എം എല്‍ എ മാര്‍ സത്യഗ്രഹം തുടങ്ങി; സമരക്കാര്‍ ബൈക്ക് കത്തിച്ചു

ഇന്ധന സെസിലും നികുതി വര്‍ധനയിലും പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ സമരം.
നാല് എം എല്‍ എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചര്‍ച്ചക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.
നിയമസഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നിയമസഭക്ക് 200 മീറ്ററിനുള്ളില്‍ ഇരു ചക്രവാഹനം അഗ്നിക്കിരയാക്കി. സമരക്കാര്‍ കൊണ്ടുവന്ന വാഹനത്തിനു തീകൊളുത്തിയപ്പോള്‍ ഫയര്‍ ഫോഴ്‌സ് വെള്ളം തളിച്ചു കെടുത്തി. തുടര്‍ന്നു സമരക്കാര്‍ കത്തിയ വാഹനം പോലീസ് ബാരിക്കേഡില്‍ തള്ളിക്കയറ്റി വച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

 

Latest