Kerala
കളിത്തോക്ക് ചൂണ്ടി ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികള്‍ പിടിയില്‍
സംഭവത്തില്‍ അമയനായ്ക്കന്നൂര്‍ പോലിസ് കേസെടുത്തു.

ചെന്നൈ | തോക്കു ചൂണ്ടി ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികള്‍ പിടിയില്‍. പാലക്കാട് -തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ദിണ്ടിഗലില്‍ വച്ചാണു സംഭവം. ഇവരുടെ കൈവശം ഉണ്ടായിരുന്നത് കളിത്തോക്കാണെന്നു പിന്നീട് കണ്ടെത്തി.
മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റാസിഖ് (24), പാലക്കാട് സ്വദേശി ജപാല്‍ഷ(18), കാസര്‍കോട് സ്വദേശി മുഹമ്മദ് സിനാന്‍ (20) എന്നിവരാണു പിടിയിലായത്. സംഭവത്തില്‍ അമയനായ്ക്കന്നൂര്‍ പോലിസ് കേസെടുത്തു.
---- facebook comment plugin here -----