Connect with us

local body election 2025

പരുതൂരിന്റെ സൗമ്യ മുഖങ്ങളായി യു ഡി എഫിന്റെ നാല് സൗമ്യമാര്‍

ഒരേ പേരിലുള്ള നാല് പേര്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരേ മുന്നണിയില്‍ സ്ഥാനാര്‍ഥിയാകുന്നത് അപൂർവമാണ്.

Published

|

Last Updated

തൃത്താല | തദ്ദേശ തിരഞ്ഞെടുപ്പില്‍ പരുതൂര്‍ പഞ്ചായത്തിലേക്ക് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായി ഒരേ പേരിലുള്ള നാല് വനിതകളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഒരേ പേരിലുള്ള നാല് പേര്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരേ മുന്നണിയില്‍ സ്ഥാനാര്‍ഥിയാകുന്നത് അപൂർവമാണ്.

പരുതൂരിന്റെ സൗമ്യമുഖങ്ങളായി നാല് സൗമ്യമാരാണ് മത്സരരംഗത്തുള്ളത്. സൗമ്യ നയിക്കട്ടെ, സൗമ്യ ജയിക്കട്ടെ എന്ന ടാഗ് ലൈനില്‍ ഏഴാം വാര്‍ഡില്‍ സൗമ്യ സുഭാഷും പ്രതീക്ഷയുടെ യുവത്വം മാറ്റത്തിന്റെ തുടക്കം എന്ന ടാഗ്‌ലൈനില്‍ ഒന്പതാം വാര്‍ഡില്‍ സൗമ്യ സണ്ണിയും മാറ്റം കൊതിച്ച് പതിനാലാം വാര്‍ഡ് മാറ്റാന്‍ ഉറച്ച് നാട്ടുകാരും എന്ന ടാഗ് ലൈനില്‍ 14ാം വാര്‍ഡില്‍ സൗമ്യ പള്ളിയാലിലും പരുതൂരിന്റെ സൗമ്യ മുഖമെന്ന ടാഗ‌്ലൈനില്‍ 15ാം വാര്‍ഡില്‍ സൗമ്യ മോഹനും ജനവിധി തേടുന്നു.

Latest