food poison
ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന യുവതി മരിച്ചു
രണ്ട് ദിവസം മുമ്പാണ് ഭക്ഷ്യവിഷബാധയേറ്റത്.

കോട്ടയം | ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് ഭക്ഷ്യവിഷബാധയേറ്റത്. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലിൽ നിന്ന് രശ്മി ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ചിരുന്നു. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 15ലധികം പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഹോട്ടൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയിരുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം മെഡി.കോളജിലെ നഴ്സായിരുന്നു രശ്മി.
---- facebook comment plugin here -----