Connect with us

flood

കാലിഫോര്‍ണിയയില്‍ പ്രളയവും ഉരുള്‍പൊട്ടലും; രണ്ടര കോടി ജനങ്ങള്‍ ദുരിതത്തില്‍

ദുരന്തത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചിട്ടുണ്ട്.

Published

|

Last Updated

കാലിഫോര്‍ണിയ | യു എസിലെ കാലിഫോര്‍ണിയയില്‍ പ്രളയവും ഉരുള്‍പൊട്ടലും. നിരവധി നദികളും കനാലുകളും നിറഞ്ഞൊഴുകി. ദുരന്തത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചിട്ടുണ്ട്.

നിരവധി പേര്‍ ഭവനരഹിതരായി. വാരന്ത്യത്തിലുണ്ടായ കനത്ത മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്. വടക്കുപടിഞ്ഞാറന്‍ ലോസ് ആഞ്ചല്‍സിലെ മോണ്ടെസിറ്റോയില്‍ നിന്ന് വീടൊഴിഞ്ഞുപോകാന്‍ ദുരന്തനിവാരണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഓപറ വിന്‍ഫ്രെ, പ്രിന്‍സ് ഹാരി, മേഗന്‍ മാര്‍കല്‍ തുടങ്ങിയയിടങ്ങളില്‍ നിന്നു ഒഴിഞ്ഞുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു.

ഡിസംബര്‍ അവസാനം മുതല്‍ കൊടുങ്കാറ്റിന്റെ പിടിയിലായിരുന്നു കാലിഫോര്‍ണിയ. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായി 23 പേര്‍ മരിച്ചിരുന്നു. കാട്ടുതീ, വരള്‍ച്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെല്ലാം കാലിഫോര്‍ണിയ അഭിമുഖീകരിക്കാറുണ്ട്.

Latest