Connect with us

Editorial

ഓഫറുകളുടെ പൊടിപൂരവുമായി ഫ്ലിപ്‌കാർട്ട്‌, ആമസോൺ സെയിൽ; സെപ്‌തംബർ 27ന്‌ തുടങ്ങും

മിന്ത്ര, മീഷോ എന്നിവരും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

മുംബൈ | ഓൺലൈൻ ഷോപ്പിങ്ങുകാർ കാത്തിരുന്ന ദിവസങ്ങൾ വന്നെത്തി. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിന്‍റെയും ഫ്‌ളിപ്കാര്‍ട്ടിന്‍റെയും വാര്‍ഷിക മെഗാ സെയില്‍ സെപ്റ്റംബര്‍ 27 മുതല്‍ തുടങ്ങും. പ്രൈം, വിഐപി, ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഇതിനും 24 മണിക്കൂർ മുമ്പേ ഓഫറുകള്‍ ലഭ്യമായിത്തുടങ്ങും.

ഒക്ടോബര്‍ 6 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന. ആമസോണാകട്ടെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓഫറുകളാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ എന്ന പേരിൽ ഒരുക്കുന്നത്. ഇതിന് പുറമെ മിന്ത്ര, മീഷോ എന്നിവരും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

30 വിഭാഗങ്ങളിലായി 1.2 കോടി ഉത്പന്നങ്ങളും 20 ലക്ഷം വ്യാപാരികളുമാണ് 27ന് തുടങ്ങുന്ന മീഷോ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ ഭാഗമാകുന്നത്. 9,700 ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമായി മിന്ത്രയുടെ ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍ 26ന് തുടങ്ങും. രാജ്യത്ത് ഉത്സവ സീസണിന്‍റെ വരവറിയിച്ചാണ് ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഗംഭീര ഓഫറുകള്‍.

ആമസോണിൽ വമ്പൻ ഓഫറുകൾ

ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക്‌ വമ്പൻ ഓഫറുകളാണ്‌ ഇത്തവണ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ കണ്ടിഷണര്‍, വാഷിംഗ് മെഷീന്‍, ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് 65 ശതമാനം വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. എസ്ബിഐ കാര്‍ഡുടമകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ആമസോണ്‍ പേ യുപിഐ വഴി ചെയ്താല്‍ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി പറയുന്നു.

Latest