Kerala
മട്ടന്നൂരില്‍ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു
കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി മുഈനുദ്ദീന്‍ ആണ് മരിച്ചത്.

കണ്ണൂര്‍| മട്ടന്നൂരില്‍ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ കുട്ടി പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
---- facebook comment plugin here -----