Connect with us

assam

അസമില്‍ വിമത ഗ്രൂപ്പിന്റെ ആക്രമണത്തില്‍ അഞ്ച് മരണം

കഴിഞ്ഞ ദിവസം രാത്രിയോടെ ഇവിടെ ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

Published

|

Last Updated

ഗുവാഹത്തി | അസമില്‍ വിമത ഗ്രൂപ്പിന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. ദിമ ഹസാവോ ജില്ലയിലെ ദിയുങ്ബ്രയിലാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇവിടെ ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ ദിമാസാ നാഷണല്‍ ലിബറേഷന്‍ ആര്‍മിയിലെ തീവ്രവാദികള്‍ ആണെന്ന് സംശയിക്കുന്നതായി അസം പോലീസ് അറിയിച്ചു.

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്ത ഡി എന്‍ എല്‍ എ തീവ്രവാദികള്‍ പിന്നീട് ഏഴ് ട്രക്കുകള്‍ക്ക് തീവെച്ചു. സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നതായി കരുതുന്നതായി പോലീസ് അറിയിച്ചു. പോലീസ് അസം റൈഫിള്‍സ് ആര്‍മിയുമായി ചേര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തുന്നതായി പോലീസ് അറിയിച്ചു.

ട്രക്കില്‍ അടുത്തുള്ള സിമന്റ് ഫാക്ടറിയിലേക്കുള്ള കല്‍ക്കരിയായിരുന്നു.

Latest