Uae
സലാല റോഡിൽ വാഹനാപകടം:അഞ്ച് മരണം
മൂന്ന് യു എ ഇ പൗരന്മാരും രണ്ട് ഒമാനി പൗരന്മാരുമാണ് മരിച്ചത്

ദുബൈ| ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് ഒമാൻ പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് അപകടം നടന്നത്. സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ മക്്ഷന് സമീപം മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ട് ഒമാനി പൗരന്മാരും മൂന്ന് യു എ ഇ പൗരന്മാരുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരിൽ രണ്ട് ഒമാനികളും അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് യു എ ഇ പൗരന്മാരുമാണ്.
കഴിഞ്ഞ ആഴ്ച ഒമാനിൽ കുട്ടികളുമായി പോവുകയായിരുന്ന ഒരു ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചിരുന്നു. ഇസ്‌കി ഗവർണറേറ്റിലെ അൽ-റുസൈസ് ഏരിയയിൽ ബസ് ഒരു വസ്തുവിൽ ഇടിച്ച ശേഷം മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 12 കുട്ടികൾക്ക് പരുക്കുകൾ സംഭവിച്ചു.