u19 t20 women cricket world cup
പ്രഥമ അണ്ടര്‍- 19 വനിതാ ടി-20 കിരീടം ഇന്ത്യക്ക്; ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു
ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

പോഷെഫ്‌സ്ട്രൂം | ഐ സി സി പ്രഥമ അണ്ടര്‍- 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 17.1 ഓവറില്‍ കേവലം 68 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തു. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത റിയാന മക്‌ഡൊണാള്‍ഡ് ഗേ ആണ് ടോപ് സ്‌കോറര്‍.
ഇന്ത്യയുടെ ടൈറ്റസ് സദ്ധു, അര്‍ച്ചന ദേവി, പര്‍ശാവി ചോപ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സൗമ്യ തിവാരിയും ഗൊംഗാദി തൃഷയും 24 റണ്‍സ് വീതമെടുത്ത് ടോപ് സ്‌കോറര്‍മാരായി.
---- facebook comment plugin here -----