Connect with us

Uae

ദുബൈ മറീനയിൽ കൂറ്റൻ താമസ കെട്ടിടത്തിൽ അഗ്‌നിബാധ 

67 നില കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങൾ വിജയകരമായി ഒഴിപ്പിച്ചുവെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

Published

|

Last Updated

ദുബൈ| ദുബൈ മറീനയിൽ കൂറ്റൻ താമസകെട്ടിടത്തിൽ തീ പടർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അഗ്‌നിബാധ. ഉടൻ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. കെട്ടിടത്തിലെ ആളുകളെ പൂർണമായും ഒഴിപ്പിച്ചു. കൊമേഴ്സ്യൽ ടവറിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. “രാത്രി 9.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഞങ്ങൾ താഴേക്ക് പോയപ്പോൾ, മുകളിലത്തെ നിലയിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ടു.’ 49-ാം നിലയിൽ താമസിക്കുന്നയാൾ പറഞ്ഞു.

67 നില കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങൾ വിജയകരമായി ഒഴിപ്പിച്ചുവെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മറീന ടവേഴ്സ് ട്രാം സ്റ്റേഷന് സമീപമുള്ള മറീന പിന്നാക്കിളിനാണ് തീപ്പിടിച്ചത്. 2015 മെയ് 25ന്, ഒരു താമസക്കാരന്റെ അടുക്കളയിലുണ്ടായ ഒരു സംഭവത്തെത്തുടർന്ന് അംബരചുംബിയായ കെട്ടിടത്തിന്റെ 47-ാം നിലയിൽ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തിന്റെ 47-ാം നിലയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആരംഭിച്ച തീ 48-ാം നിലയിലേക്ക് പടർന്നു. പിന്നീട് ദുബൈ സിവിൽ ഡിഫൻസ് അത് നിയന്ത്രണവിധേയമാക്കി. മറീന പിന്നാക്കിൾ ദി ടോർച്ചിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഒഴിപ്പിച്ചത് 3,800ലേറെ താമസക്കാരെ

കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത് 3,800ലേറെ താമസക്കാരെ. 764 അപ്പാർട്ടുമെന്റുകളിൽ 3,820 താമസക്കാർ ഉണ്ടായിരുന്നു. ആളപായമില്ലെന്ന് അഗ്നിശമന സേന വ്യക്തമാക്കി. ഒഴിപ്പിക്കലിന് പ്രത്യേക സംഘങ്ങളെ ഏർപെടുത്തിയിരുന്നു. താമസക്കാരുടെ സുരക്ഷ ആദ്യം ഉറപ്പാക്കി.
നിരവധി ഫയർ ട്രക്കുകളും ആംബുലൻസുകളും ഉടൻ തന്നെ പ്രദേശത്ത് വിന്യസിച്ചു. 67 നില കെട്ടിടത്തിലെ തീപ്പിടിത്തം ഒരു മണിക്കൂറിന് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. “67 നില കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങൾ വിജയകരമായി ഒഴിപ്പിച്ചു. പ്രവർത്തനത്തിലുടനീളം അവരുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകി. ശ്രമങ്ങൾ പൂർണമായും വിജയിച്ചു. പിന്നീട് പുലർച്ചെ 2.21ന് മറീന പിന്നാക്കിളിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പ്രത്യേക യൂണിറ്റുകൾ സുരക്ഷിതമായി ഒഴിപ്പിച്ചു.’ ഡി എം ഒ അഭിപ്രായപ്പെട്ടു.

ട്രാം സർവീസുകൾ നിർത്തി

തീപിടുത്തത്തെ തുടർന്ന് ദുബൈ മറീന സ്റ്റേഷൻ (നമ്പർ 5) മുതൽ പാം ജുമൈറ സ്റ്റേഷൻ (നമ്പർ 9) വരെയുള്ള ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു.

Latest