Kerala
ചലച്ചിത്ര, സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു
കരൾ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം.

കൊച്ചി | ചലച്ചിത്ര, സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. കരൾ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച നടക്കും.
മകൾ ധന്യയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.
---- facebook comment plugin here -----