Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. 

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 560 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്.  ബുധനാഴ്ച പവന് 800 രൂപയും കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52600 രൂപയാണ്. നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില കൂടിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്ന് 5485 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളി വില 87 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.

 

 

 

Latest