Kerala
ഫൈസാനെ അഅ്‌ലാ: ബറേല്‍വി ഉറൂസിന് സമാപനം
സമാപന സംഗമം മുന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി താജു ശരീഅ അക്തര്‍ റസാഖാന്‍ ബറേല്‍വിയുടെ ഖലീഫ അബ്ദുല്‍ സത്താര്‍ ഹംദാനി ഗുജറാത്ത് ഉദ്ഘാടനം ചെയ്തു
പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി ഉറൂസ് മുബാറക് ‘ഫൈസാനെ അഅ്‌ലാ’ സമാപിച്ചു. സമാപന സംഗമം മുന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി താജു ശരീഅ അക്തര്‍ റസാഖാന്‍ ബറേല്‍വിയുടെ ഖലീഫ അബ്ദുല്‍ സത്താര്‍ ഹംദാനി ഗുജറാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക വൈജ്ഞാനിക പുരോഗതിക്ക് ഇമാം അഹ്മ്മദ് റസാഖാന്‍ നല്‍കിയ സമഗ്രസംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
ജാമിഅ മദീനത്തൂര്‍ റെക്ടര്‍ ഡോ: അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. പരിപാടിയില്‍ മര്‍കസ് ഗുജറാത്ത് അക്കാദമിക് ഡയറക്ടര്‍ ബഷീര്‍ നിസാമി , ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി വരപ്പാറ എന്നിവര്‍ പങ്കെടുത്തു. ഗുലാം യസ്ദാനി സഖാഫി രാജ്‌കോട്ട് സ്വാഗതവും സഫ്‌വാന്‍ ആന്തമാന്‍ നന്ദിയും പറഞ്ഞു.
ഉറൂസ് മുബാറകിനോടനുബന്ധിച്ച് ‘ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ലോകം’ എന്ന പ്രമേയത്തില്‍ സെമിനാര്‍, മന്‍കബത് രചന, നഅത് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. അഅലാ ഹസ്രത്തിന്റെ ജീവിതം അടയാളപ്പെടുത്തി ഡോ: അബ്ദുല്‍ ഹകീം അസ്ഹരി രചിച്ച ‘വിസമയ വിലാസം’ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഖാജാ മുഈനുദ്ദീന്‍ ബുക്ക് ടോക്ക് നടത്തി.
നഅത് മത്സരത്തില്‍ അബ്ദുല്‍ ബാസിത്( കുല്ലിയത്തു ശുഹദാ എജ്യൂ കാമ്പസ് ഓമാനൂര്‍), ജമാലുദ്ദീന്‍ അബ്ദുല്‍ ഹമീദ് ( മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍), മുഹമ്മദ് സ്വാലിഹ് സുഹൈല്‍ ( മദ്‌റസതു അല്‍ ബിലാല്‍, ചെരിപ്പൂര്‍) എന്നിവര്‍ യഥാക്രമം വിജയികളായി.
ഒരാഴ്ച്ച നീണ്ട് നിന്ന ഉറൂസ് അനുബന്ധ പരിപാടികള്‍ ജാമിഅ മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസ്സുകളില്‍ നടന്നു.


