fact check
FACT CHECK: മേക്കപ്പിടാത്ത മലപ്പുറം കലക്ടര്‍; വസ്തുതയിതാണ്
കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും നിറഞ്ഞുനില്‍ക്കുന്ന പോസ്റ്റാണ് മേക്കപ്പിടാത്ത കലക്ടര്‍.

കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും നിറഞ്ഞുനില്‍ക്കുന്ന പോസ്റ്റാണ് മേക്കപ്പിടാത്ത കലക്ടര്‍. മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാര്‍ഥികളോട് സംവദിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് നീണ്ട പ്രചാരണമുള്ളത്. ഇതിന്റെ വസ്തുതയറിയാം:
പ്രചാരണം : കലക്ടര്‍ മേക്കപ്പിടാത്തത് എന്തുകൊണ്ട്? കയ്യില്‍ കെട്ടിയ വാച്ചല്ലാതെ അവര്‍ മറ്റ് അഭരണങ്ങള്‍ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവര്‍ മുഖത്ത് പൗഡര്‍ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ഇംഗ്ലീഷിലാണ് സംസാരം.. (പ്രചാരണത്തില്‍ നിന്ന്).
വസ്തുത : ഹക്കീം മൊറയൂര്‍ എന്ന യുവകഥാകൃത്തിന്റെ മൂന്ന് പെണ്ണുങ്ങള്‍ എന്ന കഥാ സമാഹാരത്തിലുള്ള തിളങ്ങുന്ന മുഖങ്ങള്‍ എന്ന കഥയില്‍ നിന്നുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്നത്. റാണി സോയ മൊയി എന്ന തന്റെ കഥാനായിക യഥാര്‍ഥ കലക്ടര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് പ്രചാരണങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ മലപ്പുറം മുന്‍ ജില്ലാ കലക്ടര്‍ ഷൈനമോള്‍ ഐ എ എസിന്റെതാണ്. ചുരുക്കത്തില്‍ ഒരു സാങ്കല്പിക കഥയാണ് യഥാര്‍ഥ കലക്ടറുടെതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.