fact check
FACT CHECK: കെജ്രിവാള്‍ മദ്യശാലക്ക് മുന്നില്‍ ഇരിക്കുന്ന ചിത്രത്തിന്റെ വസ്തുത
ഇതിന്റെ വസ്തുതയറിയാം :

എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്നും മദ്യശാലക്ക് മുന്നില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബി ജെ പിയും കോണ്‍ഗ്രസുമാണ് ഫോട്ടോ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത്. ഇതിന്റെ വസ്തുതയറിയാം :
പ്രചാരണം : മദ്യശാലക്ക് മുന്നിലിരുന്ന് ആനന്ദിക്കുകയാണ് കെജ്രിവാളും ഭഗവന്ത് മന്നും. ഇരുവരും ഇരിക്കേണ്ട യഥാര്‍ഥ സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നത് (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്).
Caption this!👇 pic.twitter.com/PIzES8yeDS
— Punjab Youth Congress (@IYCPunjab) January 16, 2022
വസ്തുത : ഇരുവരും ഒരു ഫാമില്‍ ഇരിക്കുന്ന ഫോട്ടോയില്‍ കൃത്രിമം വരുത്തിയാണ് പ്രചാരണം. യഥാര്‍ഥ ഫോട്ടോയിലെ പശ്ചാത്തലം നീക്കം ചെയ്ത് മദ്യഷോപ്പിന്റെ ഫോട്ടോ കൃത്രിമമായി ചേര്‍ക്കുകയായിരുന്നു. എ എ പിയുടെ ദേശീയ സോഷ്യല്‍ മീഡിയ ടീം അംഗം അങ്കിത ഷാ ജനുവരി 14ന് പോസ്റ്റ് ചെയ്തതാണ് യഥാര്‍ഥ ചിത്രം.
This duo is rocking 😍
Punjab is gonna shine & smile again 😄#AAPisTheChange pic.twitter.com/VHSBDkw9LA— Ankita Shah (@Ankita_Shah8) January 14, 2022