Connect with us

fact check

FACT CHECK: ആഭ്യന്തര യുദ്ധത്തിനിടെ സുഡാന്‍ തെരുവില്‍ സിംഹത്തിന്റെ ഉലാത്തലോ?

ഇതിന്റെ വസ്തുത മനസ്സിലാക്കാം:

Published

|

Last Updated

ണ്ട് സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനിടെ തെരുവില്‍ സിംഹം ഉലാത്തുന്നുവെന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുത മനസ്സിലാക്കാം:

പ്രചാരണം : ഖര്‍ത്തൂമിലെ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലൂടെ നടന്നുപോകുന്ന സിംഹം ക്യാമറയില്‍ പതിഞ്ഞപ്പോള്‍ (ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്). അറബിയില്‍ സൂചനാ ബോര്‍ഡുകളുള്ള, അടഞ്ഞുകിടക്കുന്ന ഷോപ്പുകളുള്ള റോഡിലൂടെയാണ് സിംഹം നടക്കുന്നത്. സുഡാനില്‍ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് ഈ സംഭവം.

വസ്തുത : ഈ വീഡിയോ ദൃശ്യം 2021 ഫെബ്രുവരി 24ലെതാണ്. ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലാണ് സിംഹം റോഡിലൂടെ നടന്നുപോകുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ലിബിയന്‍ മാധ്യമമായ അല്‍ ഹദാത് ലിബിയ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെന്‍ഗാസിയിലെ ബെനിന മേഖലയിലായിരുന്നു ഇത്. വിവരമറിഞ്ഞ അധികൃതരെത്തി സിംഹത്തെ പിടികൂടി.

Latest