Connect with us

fact check

FACT CHECK: ചാണകം തിന്ന ഹരിയാനയിലെ ഡോക്ടര്‍ ഗുരുതരാവസ്ഥയിലോ?

സത്യാവസ്ഥയറിയാം:

Published

|

Last Updated

പരസ്യമായി പശുച്ചാണകം തിന്നുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹരിയാനയിലെ ഡോക്ടര്‍ ഗുരുതരാവസ്ഥയിലാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഡോ.മനോജ് മിത്തല്‍ ചാണകം തിന്നുന്നതിന്റെയും ആശുപത്രിയില്‍ കിടക്കുന്നതിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : ചാണകം തിന്നുകയും ആരോഗ്യ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് തിന്നാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന കര്‍ണാലില്‍ നിന്നുള്ള എം ബി ബി എസ് ഡോക്ടര്‍ ഇന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാണകം തിന്ന് ഉദരത്തില്‍ അണുബാധയുണ്ടായതാണ് കാരണം. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ നിന്ന്).

വസ്തുത : ചികിത്സയില്‍ കഴിയുന്നയാളുടെ ഫോട്ടോ ഡോ.മിത്തലിന്റെതല്ല. 2017ലെ ഫോട്ടോയാണിത്. 2017 ജൂലൈ 10ന് മരിച്ച ബിധന്‍ ഥാപയുടെ ചിത്രമാണ്. നേരത്തേ എത്യോപ്യന്‍ പ്രധാനമന്ത്രി ഗുരുതരാവസ്ഥയിലാണെന്ന് സമാന ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഥാപയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് ഫോട്ടോയെടുത്തതും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതും.

അതേസമയം, താന്‍ ചികിത്സയിലല്ലെന്ന് ഡോ.മനോജ് മിത്തല്‍ പറഞ്ഞു. ഇയാള്‍ കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

---- facebook comment plugin here -----

Latest