Connect with us

fact check

FACT CHECK: ഇന്ത്യയില്‍ വീണ്ടും ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചോ?

ഈ പ്രചാരണത്തില്‍ രണ്ട് കള്ളങ്ങളാണുള്ളത്.

Published

|

Last Updated

ന്ത്യയില്‍ ചാര്‍ജിംഗിനിടെ ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. കാര്‍ പൊട്ടിത്തെറിക്കുന്ന ഭീതിദ വീഡിയോയും ഇതിന്റെ കൂടെ പ്രചരിക്കുന്നു. ഇതിന്റെ വസ്തുത പരിശോധിക്കാം:

പ്രചാരണം : ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുത കാര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യം. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാങ്കേതികവിദ്യ പൂര്‍ണമായും വാണിജ്യ വിജയമാകാന്‍ കുറച്ച് സമയം കൂടി വേണമെന്ന് കാണിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ (സോഷ്യല്‍ മീഡിയയിലെ പ്രചാരണം).

വസ്തുത : ഈ പ്രചാരണത്തില്‍ രണ്ട് കള്ളങ്ങളാണുള്ളത്. ഇത് ഇന്ത്യയിലാണെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, പൊട്ടിത്തെറിച്ചത് വൈദ്യുത വാഹനം ആണെന്നതും. യഥാര്‍ഥത്തില്‍ ഉസ്ബക്കിസ്ഥാനില്‍ നടന്ന സംഭവമാണിത്. തുര്‍ക്കിഷ് മാധ്യമമായ എ ഹാബെര്‍ മാര്‍ച്ച് ഒന്നിന് ഈ വീഡിയോ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമര്‍ഖന്ദില്‍ നെക്‌സിയ-3 കാര്‍ എന്ന ഷോറൂമില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണിത്. സംഭവത്തില്‍ 43കാരന്‍ മരിച്ചിരുന്നു. ഫെബ്രുവരി 25ന് ഉസ്ബക്ക് മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബേദില്‍ സ്ട്രീറ്റ് പ്രദേശത്ത് കാറില്‍ സി എന്‍ ജി നിറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഷെവര്‍ലെ കമ്പനിയുടെ മോഡലാണ് പൊട്ടിത്തെറിച്ചത്. ചുരുക്കത്തില്‍, വൈദ്യുത വാഹനം ചാര്‍ജ് ചെയ്യുമ്പോഴല്ല പൊട്ടിത്തെറിയുണ്ടായത്, സി എന്‍ ജി നിറക്കുമ്പോഴാണ്. ഇന്ത്യയിലുമല്ല സംഭവം.

Latest